കായംകുളം: അന്തരിച്ച പ്രമുഖ സാഹിത്യകാരൻ യു. എ. ഖാദർ അനുസ്മരണം, കരുണ സാമൂഹിക വേദിയുടെ ആഭിമുഖ്യത്തിൽ നടത്തി.
സാഹിത്യകാരൻ മാങ്കുളം ജി. കെ. നമ്പൂതിരി ഉദ്‌ഘാടനം ചെയ്തു. കരുണ പ്രസിഡന്റ് എൻ. രാജ്നാഥ് അദ്ധ്യക്ഷനായി.
കെ. രാജേഷ് കുമാർ, എ. ഇ. ശ്രീകുമാരി, ഡോ. പി. രാജേന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.