മുതുകുളം: കൊച്ചിയുടെ ജെട്ടി പാലത്തിൽ, കൊച്ചിയുടെ ജെട്ടി -മണിവേലിക്കടവ് റോഡ് ചേരുന്ന ഭാഗത്തു അപകടങ്ങൾ വർധിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ അഞ്ച് അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. ഗതാഗതം നിയന്ത്രിക്കുന്നതിന് വേണ്ട സംവിധാനങ്ങൾ ഇവിടെ ഇല്ലാത്തതാണ് അപകടങ്ങൾ വർദ്ധിക്കുന്നതിന് കാരണം. പെരുമ്പള്ളി ഭാഗത്തു നിന്ന് പാലം വഴി അമിത വേഗതയിൽ ആണ് വാഹനങ്ങൾ കൊച്ചിയുടെജെട്ടി -മണിവേലിക്കടവ് റോഡിലേക്ക് കടക്കുന്നത്.

ആറാട്ടുപുഴ, കണ്ടല്ലൂർ പഞ്ചായത്തുകളെ വേർതിരിക്കുന്ന ഈ ഭാഗത്ത് ട്രാഫിക് സിഗ്നൽ ഉടനെങ്ങും സാദ്ധ്യമാകുന്ന അവസ്ഥയി​ല്ല. ഗതാഗതം നിയന്ത്രിക്കുന്നതിന് പൊലീസിനെയോ ഹോം ഗാർഡിനെയോ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മത്സ്യ - കയർ വ്യവസായങ്ങൾ നടക്കുന്ന ഈ മേഖലകളിലേക്ക് ചരക്ക് വാഹനങ്ങൾ എത്തുന്നത് കൊച്ചിയുടെജെട്ടി പാലം വഴിയാണ് .