ആലപ്പുഴ : വനിതാ ശിശു വികസന വകുപ്പിന് കീഴിൽ മായിത്തറയിൽ പ്രവർത്തിക്കുന്ന ഗവ ചിൽഡ്രൻസ് ഹോം ഫോർ ഗേൾസിൽ ദിവസവേതന വ്യവസ്ഥയിൽ ട്യൂഷൻ ടീച്ചർമാർ, കലാ, കായിക, യോഗ പരിശീലകർ എന്നിവരെ നിയമിക്കും. ട്യൂഷൻ ടീച്ചർമാർക്ക് ബി.എഡും കലാ, കായിക, യോഗ പരിശീലകർക്ക് അതാത് മേഖലയിൽ പ്രാവീണ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റുമാണ് യോഗ്യത. സ്ത്രീകൾ മാത്രം അപേക്ഷിച്ചാൽ മതി. പ്രവൃത്തി പരിചയം ഉള്ളവർക്കും സമീപവാസികൾക്കും മുൻഗണന ലഭിക്കും. അപേക്ഷകൾ 21 ന് വൈകിട്ട് 5ന് മുമ്പായി നേരിട്ടോ balasadanamalappuzha@gmail.comലോ ലഭ്യമാക്കണം. ഫോൺ നമ്പറും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പിയും അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതും ഏത് ഒഴിവിലേക്കുള്ള അപേക്ഷയാണ് എന്നത് വ്യക്തമാക്കേണ്ടതുമാണ്.