ആലപ്പുഴ : പൊതുമേഖല സ്ഥാപനമായ കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേണലിസം കോഴ്‌സിൻറെ 2020-2021 ബാച്ചിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു. 2021 ജനുവരി 30 വരെ അപേക്ഷകൾ സ്വീകരിക്കും. ഫെബ്രുവരിയിൽ ക്ലാസുകൾ ആരംഭിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയ യുവതീയുവാക്കൾക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്. മാദ്ധ്യമസ്ഥാപനങ്ങളിൽ പരിശീലനം, ഇന്റേൺഷിപ്, പ്ലേസ്‌മെൻറ് സഹായം എന്നിവ ലഭിക്കും. പ്രിന്റ് ജേണലിസം, ഓൺലൈൻ ജേണലിസം, മൊബൈൽ ജേർണലിസം, ടെലിവിഷൻ പ്രോഗ്രാം ആങ്കറിംഗ് എന്നിവയിലും പരിശീലനം ലഭിക്കും.വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെൽട്രോൺ നോളഡ്ജ് സെന്ററിൽ അപേക്ഷ നൽകണം. ksg.keltron.in ൽ അപേക്ഷാഫോം ലഭിക്കും. ഓൺലൈൻ പഠനസൗകര്യം ഉണ്ടായിരിക്കും. ഫോൺ: 8137969292. വിലാസം :കെൽട്രോൺ നോളഡ്ജ്‌ സെന്റർ, ചെമ്പിക്കലം ബിൽഡിംഗ്, ബേക്കറി ജംഗ്ഷൻ വിമൺസ് കോളേജ് റോഡ്, വഴുതക്കാട്, തിരുവനന്തപുരം - 695014.