ambala

അമ്പലപ്പുഴ: കാൻസർ ബാധിച്ച് മരിച്ച ജ്യേഷ്ഠത്തിയുടെ സ്മരണക്കായി മുടി ദാനം നൽകി അനുജത്തി . അമ്പലപ്പുഴ കഞ്ഞിപ്പാടം ഗോവർദ്ധനം വീട്ടിൽ സുനിൽ - സിന്ധു ദമ്പതികളുടെ മകളായ ആദിത്യ സുനിലാണ് മൂത്ത സഹോദരി അനഘ സുനിലിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ച് തന്റെ മുടി മുറിച്ച് കാൻസർ രോഗികൾക്കായി ദാനം നൽകിയത്. 2017 ജൂലായ്ഒന്നിനാണ് അനഘ ഈ ലോകത്തു നിന്ന് വിട പറഞ്ഞത്. പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ.പ്ലസും 97 ശതമാനം മാർക്കും നേടിയ അനഘയെ ഫലം വന്ന് ഒരു മാസം തികയുന്നതിന് മുൻപേ രോഗം കീഴ്പ്പെടുത്തുകയായിരുന്നു. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആദിത്യ .