അമ്പലപ്പുഴ: വിദേശത്തു വച്ച് മരണമടഞ്ഞ പായൽക്കുളങ്ങര സരസാലയം (പാടത്തു വീട്ടിൽ )വിജിമോന്റെ പാതി വഴിയിൽ നിലച്ചു പോയ വീടിന്റെ തുടർ നിർമ്മാണം ശ്രീദേവി മംഗല്ല്യ ചാരിറ്റബിൾ ട്രസ്റ്റ് ഏറ്റെടുത്ത് പൂർത്തീകരിച്ചു. വീടിന്റ താക്കോൽ ദാനം നാളെ ഉച്ചയ്ക്ക് 12.15 ന് ആലുവ അദ്വൈതാശ്രമ മഠാധിപതി സ്വാമി ശിവസ്വരൂപനന്ദ നിർവഹിക്കും.