
ആലപ്പുഴ : കർഷക സമരത്തിന് അഭിവാദ്യം അർപ്പിച്ച് എ.കെ.ടി.എയുടെ നേതൃത്വത്തിൽ ആലപ്പുഴ ഹെഡ് പോസ്റ്റ് ഒാഫീസിനുമുന്നിൽ നടത്തിയ ധർണ ജില്ലാ സെക്രട്ടറി എം.കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് വി.കെ.മണി, ഖജാൻജി പി.എസ്.യൂസഫ്, കമ്മിറ്റി അംഗങ്ങളായ അമ്പിളി, മോഹനൻ എന്നിവർ സംസാരിച്ചു.