അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എലിശല്യം രൂക്ഷം. കഴിഞ്ഞ ദിവസം രാത്രി അത്യാഹിത വിഭാഗത്തിൽ ഡൂട്ടിയിലുണ്ടായിരുന്ന താത്ക്കാലിക ശുചീകരണ തൊഴിലാളിക്ക് എലിയുടെ കടിയേറ്റു. പ്രാഥമിക ചികിത്സക്കു ശേഷം ഇവർ വീട്ടിൽ വിശ്രമത്തിലാണ്.കഴിഞ്ഞയാഴ്ച നഴ്സിംഗ് സ്റ്റാഫിനും എലിയുടെ കടിയേറ്റിരുന്നു. ജീവനക്കാർ ആശുത്രി സൂപ്രണ്ട് ഡോ.ആർ.വി.രാംലാലിന് പരാതി നൽകി. പല തവണ പരാതി നൽകിയിട്ടും ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും നടപടി ഉണ്ടായിട്ടില്ലെന്ന ആക്ഷേപവും ജീവനക്കാർക്കുണ്ട്.