
ചാരുംമൂട്: പോസ്റ്റൽ ബാലറ്റ് വിതരണത്തിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കെതിരെ എൽ.ഡി.എഫി ന്റെ നേതൃത്വത്തിൽ ഭരണിക്കാവ് ബ്ളോക്ക് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.
ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളിൽ നിന്നും യഥാസമയം അപേക്ഷ നൽകിയ നൂറിലധികം പേരുടെ അപേക്ഷകൾ കെട്ടിക്കിടക്കുകയാണെന്നും പോസ്റ്റൽ ബാലറ്റ് ലഭിച്ചില്ലെന്നുമാണ് പരാതി.
വിഷയത്തിൽ അടിയന്തിര പരിഹാരം ആവശ്യപ്പെട്ടായിരുന്നു ഉപരോധ സമരം നടത്തിയത്.
പ്രശ്നപരിഹാരത്തിനായി തിരഞ്ഞെടുപ്പ് കമ്മിഷനുമായും കളക്ടറുമായും അടിയന്തരമായി ബന്ധപ്പെടുമെന്ന വരണാധികാരി ഉഷ നേതാക്കളുമായുള്ള ചർച്ചയിൽ അറിയിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.രാഘവൻ ഉദ്ഘാടനം ചെയ്തു. കോശി അലക്സ് , ബി.ബിനു,
ജി.രാജമ്മ, എൻ.എസ്. ശ്രീകുമാർ , ആർ.ഗംഗാധരൻ , ബിനോസ് തോമസ് കണ്ണാട്ട്, പി.എ.സമദ് തുടങ്ങിയവർ സംസാരിച്ചു. ബി.ജെ.പി.കോൺഗ്രസ് നേതാക്കൾ വരണാധികാരിയെ കണ്ടു.
ബി.ജെ.പി പ്രവർത്തകർ
പ്രതിഷേധിച്ചു
ചാരുംമൂട്: പോസ്റ്റൽ ബാലറ്റ് വിതരണത്തിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയിൽ ബി.ജെ.പി പ്രവർത്തകരും പ്രതിഷേധിച്ചു. ബ്ളോക്ക് പഞ്ചായത്ത് ഓഫീസിലെ വരണാധികാരിയുടെ ഓഫീസിനുമുന്നിലായിരുന്നു പ്രതിഷേധം. മാവേലിക്കര നിയോജക മണ്ഡലം പ്രസിഡന്റ് കെ.കെ.അനൂപ് ഉദ്ഘാടനം ചെയ്തു. പ്രഭകുമാർ മുകളയ്യത്ത്, മധു ചുനക്കര തുടങ്ങിയവർ പ്രതിഷേധിച്ചു. ഇനി ബാലറ്റുകൾ വിതരണം ചെയ്യരുതെന്നും നേതാക്കൾ ആവശ്യപ്പെട്ടു. മുൻ എം.എൽ.എ കെ.കെ.ഷാജുവിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകരും വരണാധികാരിയുടെ ഓഫീസിലെത്തിയിരുന്നു. ഇനി ബാലറ്റുകൾ വിതരണം ചെയ്യരുതെന്നും ഇവർ വരണാധികാരിയോട് ആവശ്യപ്പെട്ടു.