ചേർത്തല:കർഷക സമരം ഉടൻ ഒത്തുതീർപ്പാക്കുക,കർഷകദ്റോഹ നിയമങ്ങൾ പിൻവലിക്കുക എന്നീ മുദ്റാവാക്യങ്ങൾ ഉന്നയിച്ചും കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുംസി.പി.ഐ.എം.എൽ. റെഡ്ഫ്‌ളാഗിന്റെ നേതൃത്വത്തിൽ ചേർത്തല ഹെഡ് പോസ്റ്റോഫീസിനു മുന്നിൽ ധർണ നടത്തി.സംസ്ഥാന കമ്മറ്റിയംഗം പി.എൻ. ബാബു ഉദ്ഘാടനം ചെയ്തു.കെ.വി.ഉദയഭാനു,കെ.കെ.ടി.യു ജില്ല സെക്രട്ടറി വി.എൻ.ഷൺമുഖൻ, എം.എൽ.ശശിധരൻ എന്നിവർ സംസാരിച്ചു.