മാന്നാർ: കുട്ടമ്പേരൂർ ശ്രീകാർത്യായനി ദേവി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞം 20ന് 26 വരെ നടക്കും. ക്ഷേത്രതന്ത്രി യജ്ഞശാലയിൽ ഭദ്രദീപം തെളിയിക്കും. ക്രോഷ്ട മുനീശ്വര നടയിലെ തൃക്കൊടിയേറ്റോടെ ക്ഷേത്രസമിതി പ്രസിഡന്റ് നീർപ്പള്ളിൽ രാധാകൃഷ്ണൻ നായർ ഗ്രന്ഥപൂജക്കു ശേഷം ആദ്യ നിറപറ സമർപ്പണം നടത്തി സപ്താഹ യജ്ഞത്തിന് ആരംഭം കുറിക്കും.