മാവേലിക്കര: മഹാമാരിയുടെ കാലത്തുപോലും കേന്ദ്ര സർക്കാർ പാചകവാതകത്തിനും ഇന്ധനത്തിനും വില വർദ്ധിപ്പിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ് ലോക് സഭാ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി ആരോപിച്ചു. ജനങ്ങൾ സാമ്പത്തിക പ്രതിസന്ധിയിലും തൊഴിൽ നഷ്ടത്തിലും കഷ്ടപ്പെടുമ്പോൾ സർക്കാർ കോടികൾ ധൂർത്തടിക്കാൻ പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കാനും ആഡംബര വിമാനങ്ങൾ വാങ്ങാനുമാണ് പദ്ധതിയിടുന്നത്. പാചകവാതക സിലിണ്ടറിന്റെ വിലവർദ്ധന സാധാരണക്കാരുടെ കുടുംബ ബഡ്ജറ്റിന്റെ താളംതെറ്റിക്കുമെന്നും അന്യായമായ വിലവർദ്ധന ഉടൻ പിൻവലിക്കണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.