
ചേർത്തല:വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട. സി.ആർ.പി.എഫ് സി.ഐ മരിച്ചു.ചേർത്തല മുനിസിപ്പൽ 27-ാം വാർഡിൽ രാഘവം വീട്ടിൽ കെ.ആർ.സൽപ്രഭൻ (59)ആണ് മരിച്ചത്. കഴിഞ്ഞ 9ന് വൈകിട്ട് ദേശീയപാതയിൽ ചേർത്തല പൊലീസ് സ്റ്റേഷന് സമീപം സൽപ്രഭൻ സഞ്ചരിച്ചിരുന്ന സൈക്കിളിൽ കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സൽപ്രഭൻ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എട്ടിന് നടന്ന തിരഞ്ഞെടുപ്പിൽ വയലാർ പഞ്ചായത്തിൽ ഇലക്ഷൻ ഡ്യൂട്ടിയും ഇദ്ദേഹം ചെയ്തിരുന്നു. സംസ്‌കാരം നടത്തി.ഭാര്യ:ലത (സബ് ഇൻസ്പെക്ടർ സി.ആർ.പി.എഫ്,വിശാഖപട്ടണം).മക്കൾ:ഡോ.അമൃത(ഹൗസ് സർജൻ,ടി.ഡി.മെഡിക്കൽ കോളേജ്,വണ്ടാനം),ജ്യോതിസ്(മറൈൻ എൻജിനിയറിംഗ് വിദ്യാർത്ഥി).മാതാവ്:പത്മാക്ഷി.സഞ്ചയനം 23ന് രാവിലെ 9ന്.