ചേർത്തല:വളവനാട് പുത്തൻകാവ് ദേവീ ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം ഇന്നു മുതൽ 26 വരെ നടക്കും.വിശേഷാൽ പൂജകൾക്ക് പുറമേ ഭാഗവതപാരായണം,ദീപാരാധന,കളം,വെടിക്കെട്ട്,സംഗീതഭജന എന്നി ചടങ്ങുകൾ ദിസേന നടക്കും.കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരിക്കും ചടങ്ങുകൾ നടത്തുകയെന്ന് ദേവസ്വം പ്രസിഡന്റ് കെ.സുഭഗൻ അറിയിച്ചു.