ചേർത്തല:ദേശീയ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരള കോൺഗ്രസ്(ജോസഫ് വിഭാഗം) ചേർത്തല നിയോജകമണ്ഡലം കമ്മിറ്റി ചേർത്തല ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിൽ ധർണ നടത്തി.സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയംഗം സിറിയക് കാവിൽ ഉദ്ഘാടനം ചെയ്തു.ബിജുകോയിക്കര, ജോർജ് ജോസഫ്, ജിമ്മിച്ചൻ ആറ്റുമേൽ, കെ.സി.രാജേന്ദ്രൻ,മേഴ്‌സി ജോസഫ്,ജീവൻ കുന്നുംപുറം,ജോസഫ് നടയ്ക്കൽ, ഇമ്മാനുവൽ സ്‌കറിയ,തോമസ് ജോസഫ്,ജെ.ജോസഫ് ജെ.ഉപാസന,ചാക്കോ കളാരൻ, ജോസ് ആലുങ്കൽ, ആന്റണി കരിയിൽ തുടങ്ങിയവർ പങ്കെടുത്തു.