
കുട്ടനാട്: രാമങ്കരി മണലാടി മഠത്തിപ്പറമ്പ് കോളനി ചിറ്റയം ഗോപകുമാർ എം.എൽ.എ സന്ദർശിച്ചു.ബണ്ടിലെ തെങ്ങുവെട്ടിയതിന്റെ പേരിൽ പൊലീസ് കോളനിയിൽ കാട്ടിയ അതിക്രമം ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.ഗോപിനാഥൻ, രാമങ്കരി ലോക്കൽ കമ്മറ്റി സെക്രട്ടറി പി.ജി.സലിംകുമാർ, ലോക്കൽ കമ്മറ്റിയംഗം ആനന്ദൻ ചമ്പക്കുളം, ലോക്കൽ കമ്മറ്റി സെക്രട്ടറി സാലി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.