കുട്ടനാട്: രാമങ്കരിയിലെ മണലാടി ലക്ഷംവീട് കോളനിക്കെതിരായ പൊലീസ് നടപടി അമേരിക്ക ഇറാനെ ഉപരോധിക്കുന്നത് പോലെയാണെന്ന് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മറ്റിയംഗം പി.പ്രസാദ് ആരോപിച്ചു. വഴി നടക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കുകയാണ് പൊലീസ്. കോളനിയിലേക്കുള്ള പൈപ്പുലൈനുകൾ കല്ലെറിഞ്ഞു പൊട്ടിക്കുകയും കൊച്ചുകുട്ടികളുടെ ഫോണും മറ്റ് പഠനോപകരണങ്ങളുമെല്ലാം വൈരാഗ്യബുദ്ധിയോടെ എടുത്തുകൊണ്ടു പോകുകയും ചെയ്യുന്ന പൊലീസ് നടപടി അംഗീകരിക്കാൻ കഴിയില്ല. പൊലീസ് അനാവശ്യമായി ഇടപെട്ട്, ഇല്ലാത്ത ക്രമസമാധാന പ്രശ്നം ഉണ്ടാക്കുകയായിരുന്നന്നും അദ്ദേഹം പറഞ്ഞു.