തുറവൂർ: കെ.കരുണാകരൻ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെ പത്താമത് ചരമവാർഷികം 23 ന് കുത്തിയതോട് കോൺഗ്രസ് ഭവനിൽ ആചരിക്കും. ആലോചനായോഗത്തിൽ ചെയർമാൻ അസീസ് പായിക്കാട് അദ്ധ്യക്ഷനായി. അരൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ദിലീപ് കണ്ണാടൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. ജനറൽ സെക്രട്ടറിമാരായ കെ.രാജീവൻ, ടി.എച്ച്.സലാം, പി. വി.ശിവദാസൻ, ജോയി ആലുക്കാപറമ്പ്, എസ്.ചന്ദ്രമോഹനൻ, പി.ആർ. വിശ്വം ഭരൻ, സിറാജ്, എം വി .ആണ്ടപ്പൻ, എസ് വേണു, എം മുകുന്ദൻ, കെ.എൽ.ജോണി, പി.ശശിധരൻ എന്നിവർ സംസാരിച്ചു.