മാവേലിക്കര: മാവേലിക്കര നഗരസഭയിൽ ആർക്കും പിടികൊടുക്കാതെ സീറ്റുനില. 28 വാർഡുകളിൽ മൂന്ന് മുന്നണികളും 9 സീറ്റുകൾ വീതം നേടി ഒപ്പത്തിനൊപ്പം എത്തി. ഒരു സീറ്റിൽ എൽ.ഡി.എഫ് റിബലാണ് വിജയിച്ചത്. ബി.ജെ.പിയും കോൺഗ്രസും 9 സീറ്റുകൾ നേടി ഏറ്റവും വലിയ കക്ഷികളായി. സി.പി.എം 8 സീറ്റിൽ വിജയിച്ചു. ഒരു സീറ്റ് ജനാധിപത്യ കേരള കോൺഗ്രസാണ് നേടിയിരിക്കുന്നത്. സി.പി.ഐയ്ക്കും വിവിധ കേരള കോൺഗ്രസ് കക്ഷികൾക്കും ഒരു സീറ്റ് പോലും ലഭിച്ചില്ല.

മാവേലിക്കര നഗരസഭയുടെ ചരിത്രത്തിൽ ആദ്യമായി 13 സീറ്റുകൾ നേടി ഭരണത്തിൽ എത്തിയ എൽ.ഡി.എഫിന് ഇത്തവണ വിജയം ആവർത്തിക്കാൻ കഴി‌‌ഞ്ഞില്ല. എന്നാൽ 9 സീറ്റുകൾ നേടി ആദ്യമായി നഗരസഭയിൽ മുഖ്യപ്രതിപക്ഷമായ ബി.ജെ.പി ഇത്തവണയും സീറ്റുകളുടെ എണ്ണം നിലനിർത്തി. യു.ഡി.എഫാണ് നില മെച്ചപ്പെടുത്തിയത്. ആറിൽ നിന്ന് 9 സീറ്റുകളിലേക്ക് യു.ഡി.എഫ് എത്തിച്ചേർന്നു. എന്നാൽ മുൻ ചെയർമാൻ അഡ്വ.കെ.ആർ മുരളീധരന്റെ പരാജയം യു.ഡി.എഫിന് ക്ഷീണമായി.

ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ സ്വതന്ത്രന്റെ നിലപാട് നിർണ്ണായകമാകും. ഉമ്പർനാട് വാർഡിൽ സി.പി.ഐക്ക് സീറ്റ് കൊടുത്തതിൽ പ്രതിഷേധിച്ച് മത്സരിച്ച സി.പി.എം ബ്രാഞ്ച് സെക്രട്ടറി ശ്രീകുമാർ 9 വോട്ടുകൾക്കാണ് വിജയിച്ചത്. യു.ഡി.എഫാണ് രണ്ടാമതെത്തിയത്. എൽ.ഡി.എഫ് ഇവിടെ മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു. സി.പി.എം ശ്രീകുമാറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെങ്കിലും എൽ.ഡി.എഫ് അനുകൂല നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ് കേന്ദ്രങ്ങൾ.

ജനാധിപത്യ കേരള കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച എൽ.ഡി.എഫ് അംഗം ബിനു വർഗീസിന്റെ നിലപാടും നിർണ്ണായകമാകും. കോൺഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറിയായിരുന്ന ബിനു വർഗീസ് കോൺഗ്രസ് ടിക്കറ്റിൽ രണ്ട് തവണ വിജയിച്ചിട്ടുമുണ്ട്. നഗരസഭ പദവിയെച്ചൊല്ലിയുള്ള തർക്കത്തിലാണ് കോൺഗ്രസ് വിട്ടത്.

എൽ.ഡി.എഫ് ജയിച്ച വാർഡുകൾ :

വാർഡ്-7, ഗവ.ആശുപത്രി- ബിനു വർഗ്ഗീസ്.​ ഭൂരിപക്ഷം-31

വാർഡ്-9 പുതിയകാവ് മാർക്കറ്റ്- തോമസ് മാത്യു. ഭൂരിപക്ഷം-57

വാർഡ്-12, കല്ലുമല- കവിതാ ശ്രീജിത്. ഭൂരിപക്ഷം-76

വാർഡ്-16, പടീത്തോട്- ബിജി അനിൽകുമാർ. ഭൂരിപക്ഷം-173

വാർഡ്-17, പുന്നംമൂട് മാർക്കറ്റ്- ചിത്ര അശോക്. ഭൂരിപക്ഷം-26

വാർഡ്-18, പോനകം- ശ്യാമള ദേവി. ഭൂരിപക്ഷം-180

വാർഡ്-19, ഫാക്ടറി- ലീലാ അഭിലാഷ്. ഭൂരിപക്ഷം-295

വാർഡ്-21, കൊച്ചിക്കൽ-വിമല കോമളൻ. ഭൂരിപക്ഷം-122

വാർഡ്-28, തട്ടാരമ്പലം, പുഷ്പാ സുരേഷ്. ഭൂരിപക്ഷം-71

യു.ഡി.എഫ് ജയിച്ച വാർഡുകൾ:

വാർഡ്-3, കണ്ടിയൂർ- കെ.ഗോപൻ. ഭൂരിപക്ഷം-348

വാർഡ്-4, മുൻസിപ്പൽ ബസ് സ്റ്റാന്റ്- ശാന്തി അജയൻ. ഭൂരിപക്ഷം-126

വാർഡ്-5, പ്രായിക്കര ക്ഷേത്രം- പി.കെ രാജൻ. ഭൂരിപക്ഷം-45

വാർഡ്-6, പ്രായിക്കര- സജീവ് പ്രായിക്കര. ഭൂരിപക്ഷം-132

വാർഡ്-8, തഴക്കര- നൈനാൻ.സി കുറ്റിശേരി. ഭൂരിപക്ഷം-165

വാർഡ്-10, കൊറ്റാർകാവ്- അനി വർഗ്ഗീസ്. ഭൂരിപക്ഷം-158

വാർഡ്-15, പവർ ഹൗസ്- ടി.കൃഷ്ണകുമാരി. ഭൂരിപക്ഷം-155

വാർഡ്-24, മുൻസിപ്പൽ ഓഫീസ്- ലളിതാ രവീന്ദ്രനാഥ്. ഭൂരിപക്ഷം-113

വാർഡ്-25, കൊച്ചിക്കൽ- ലതാ മുരുകൻ. ഭൂരിപക്ഷം-23

എൻ.ഡി.എ ജയിച്ച വാർഡുകൾ:

വാർഡ്-1, മറ്റം വടക്ക്- എച്ച്.മേഘനാഥ്,​ ഭൂരിപക്ഷം-129

വാർഡ്-2, കുരുവിക്കാട്- ജയശ്രീ അജയകുമാർ. ഭൂരിപക്ഷം- 59

വാർഡ്-11, റെയിൽവേ സ്റ്റേഷൻ- സി.കെ ഗോപകുമാർ. ഭൂരിപക്ഷം-118

വാർഡ്-14, ആയുർവേദ ആശുപത്രി- എസ്.രാജേഷ്. ഭൂരിപക്ഷം-34

വാർഡ്-20, സിവിൽ സ്റ്റേഷൻ- വിജയമ്മ ഉണ്ണികൃഷ്ണൻ. ഭൂരിപക്ഷം-131

വാർഡ്-22, പൊന്നാരംതോട്ടം-സബിതാ അജിത്ത്. ഭൂരിപക്ഷം-107

വാർഡ്-23, കോട്ടയ്ക്കകം- എസ്.സുജാതാദേവി. ഭൂരിപക്ഷം- 240

വാർഡ്-26, പനച്ചമൂട്- ആർ.രേഷ്മ. ഭൂരിപക്ഷം- 173

വാർഡ്-27, കണ്ടിയൂർ തെക്ക്്- ഉമയമ്മ വിജയകുമാർ. ഭൂരിപക്ഷം- 247

സ്വതന്ത്രൻ

വാർഡ്-13, ഉമ്പർനാട്- കെ.വി ശ്രീകുമാർ. ഭൂരിപക്ഷം-9