അമ്പലപ്പുഴ ബ്ളോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തുകളും വൻ ഭൂരിപക്ഷത്തിൽ എൽ.ഡി.എഫിന്

അമ്പലപ്പുഴ: 13 ൽ 12 സീറ്റും കരസ്ഥമാക്കി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തിൽ മൃഗീയ ഭൂരിപക്ഷത്തോടെ എൽ.ഡി.എഫ് ഭരണം നിലനിർത്തി.യു.ഡി.എഫിന് വാടയ്ക്കൽ ഡിവിഷനിൽ മാത്രമാണ് വിജയിക്കാനായത്. 2015ൽ എൽ.ഡി.എഫ് ന് 8 സീറ്റും, യു.ഡി.എഫ് ന് 5 സീറ്റുമാണ് ഉണ്ടായിരുന്നു.

ബ്ലോക്കിന് കീഴിലുള്ള 5 ഗ്രാമപഞ്ചായത്തുകളിലും എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തോടെ ഭരണം ഉറപ്പിച്ചു.

പുറക്കാട്

യു.ഡി.എഫ് ഭരിച്ചിരുന്ന പുറക്കാട് പഞ്ചായത്ത് യു.ഡി.എഫിൽ നിന്നും എൽ.ഡി.എ‌ഫ് പിടിച്ചെടുത്തു.18 സീറ്റുകളുള്ള പഞ്ചായത്തിൽ 11 സീറ്റ് എൽ.ഡി.എഫ് കരസ്ഥമാക്കി.യു.ഡി.എഫ് 5 ഉം എസ്.ഡി.പി.ഐയും, ബി.ജെ.പിയും ഓരോ സീറ്റും നേടി. 2015ൽ യു.ഡി.എഫിന് 8 സീറ്റും, എൽ.ഡി.എഫിന് 8 സീറ്റും ബി.ജെ.പിക്ക് 2 സീറ്റും ആയിരുന്നു. ടോസ് നേടിയായിരുന്നു യു.ഡി.എഫ് ഭരിച്ചത്.

അമ്പലപ്പുഴ തെക്ക്

അമ്പലപ്പുഴ തെക്ക് പഞ്ചായത്തിൽ ഇത്തവണ യു.ഡി.എഫിന് അക്കൗണ്ട് തുറക്കാനായില്ല. ആകെയുള്ള 15 സീറ്റിൽ 8 സീറ്റും നേടി എൽ.ഡി.എഫ് ഭരണം നിലനിർത്തി.6 സീറ്റോടെ ബി.ജെ.പി പ്രധാന പ്രതിപക്ഷ കക്ഷിയായി.എസ്.ഡി.പി.ഐ 1 സീറ്റും നേടി.

അമ്പലപ്പുഴ വടക്ക്

അമ്പലപ്പുഴ വടക്കിൽ 18 ൽ 9 സീറ്റു നേടി എൽ.ഡി.എഫ് ഭരണം നിലനിർത്തി.യു.ഡി.എഫ് 3, എസ്.ഡി. പി. ഐ 4, ബി.ജെ.പി, എൽ.ഡി.എഫ് സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് കക്ഷിനില. 2015ൽ 18 ൽ 7 സീറ്റ് നേടിയ എൽ.ഡി.എഫ് സ്വതന്ത്രരുടെ സഹായത്തോടെയാണ് ഭരിച്ചത്.എൽ.ഡി.എഫ് 7, ബി.ജെ.പി 5, എസ്.ഡി.പി.ഐ 2, പി.ഡി.പി 1, യു.ഡി.എഫ് 2, സ്വതന്ത്രൻ 1 എന്നിങ്ങനെയായിരുന്നു കക്ഷിനില.

പുന്നപ്ര തെക്ക്

പുന്നപ്ര തെക്കിൽ ആകെയുള്ള 17ൽ 10 സീറ്റും നേടി എൽ.ഡി.എഫ് ഭരണം നിലനിർത്തി.ബി.ജെ.പി. 2, എസ്.ഡി.പി.ഐ 2 ,യു.ഡി.എഫ് 2 സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് കക്ഷി നില.2015ൽ എൽ.ഡി.എഫ് 7, യു.ഡി.എഫ് 6, ബി.ജെ.പി 2, എസ്.ഡി.പി 2, സ്വതന്ത്രൻ 1 എന്നിങ്ങനെയായിരുന്നു കക്ഷി നില. സ്വതന്ത്രന്റെ സഹായത്തോടെ ആയിരുന്നു എൽ.ഡി.എഫ് ഭരിച്ചത്.

പുന്നപ്ര വടക്ക്

പുന്നപ്ര വടക്കിൽ 17 ൽ 13 സീറ്റു നേടി എൽ.ഡി.എഫ് ഭരണം നിലനിറുത്തി.യു.ഡി.എഫും ബി.ജെ.പിയും 2 സീറ്റുകൾ വീതം നേടി. 2015ൽ എൽ.ഡി.എഫ് 11, യു.ഡി.എഫ് 4, ബി.ജെ.പി 1, സ്വതന്ത്രൻ 1 എന്നിങ്ങനെയായിരുന്നു കക്ഷിനില.

തകഴി

തകഴി പഞ്ചായത്തിൽ 14 ൽ 8 സീറ്റു നേടി എൽ.ഡി.എഫ് ഭരണം നിലനിർത്തി.യു.ഡി.എഫ് 4 ഉം ബി.ജെ.പി 2 സീറ്റും നേടി. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്തിലെ തകഴി ഡിവിഷൻ എൽ.ഡി.എഫ് നിറുത്തി. 2015ൽ എൽ.ഡി.എഫ് 7, യു.ഡി.എഫ് 4, ബി.ജെ.പി 3 എന്നിങ്ങനെയായിരുന്നു കക്ഷി നില.