election

ആലപ്പുഴ: എൻ.ഡി.എയുടെ സിറ്റിംഗ് വാർഡായ കൊറ്റംകുളങ്ങരയിൽ നഗരസഭ മുൻ അദ്ധ്യക്ഷൻ കോൺഗ്രസിലെ തോമസ് ജോസഫിനെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളിയ മനു ഉപേന്ദ്രന്റെ വിജയം തിളക്കമാർന്നതായി.

ഇത്തവണ എൽ.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും സ്ഥാനാർത്ഥികൾ ശക്തരായിരുന്നു. 105 വോട്ട് ഭൂരിപക്ഷത്തിലാണ് എൻ.ഡി.എ വിജയിച്ചത്. പ്രളയം, കൊവിഡ് കാലത്തെ പ്രവർത്തന മികവാണ് മനുവിന്റ പിന്തുണ കൂട്ടിയത്. ബി.ജെ.പി ആലപ്പുഴ ടൗൺ ഏരിയ പ്രസിഡന്റായ മനു ആർ.എസ്.എസ് പ്രവർത്തനങ്ങളിലും സജീവമായിരുന്നു. ഹിന്ദു ഐക്യവേദിയിൽ ആലപ്പുഴ നഗരത്തിന്റെ ചുമതല വഹിച്ചിരുന്നു.