
ആലപ്പുഴ: കന്നിമത്സരത്തിലെ വിജയം നറുക്കെടുപ്പിലൂടെ കൈപ്പിടിയിലെത്തിയതിന്റെ ത്രില്ലിലാണ് ആലപ്പുഴ നഗരസഭ പുന്നമട വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥി ജി. ശ്രീലേഖ.
രാവിലെ ഒമ്പതിന് വോട്ടണ്ണൽ പൂർത്തിയായപ്പോൾ ശ്രീലേഖയും എൻ.ഡി.എ സ്ഥാനാർത്ഥി എം.കെ. ജയമോളും 751 വോട്ടുവീതം നേടി തുല്യശക്തികളായി. ഇതോടെ നറുക്കിലേക്കു നീങ്ങി. 11 ന് ജില്ലാ സബ് കളക്ടറുടെ നേതൃത്വത്തിൽ നടന്ന നറുക്കെടുപ്പിൽ ഭാഗ്യം ശ്രീലേഖയ്ക്കൊപ്പമായിരുന്നു. മക്കളായ ദേവികയ്ക്കും ദേവനാരായണനുമൊപ്പം വിജയം ആഘോഷിക്കുമ്പോൾ പരേതനായ ഭർത്താവിന്റെ (ദേവരാജൻ പോറ്റി) അനുഗ്രഹമായിരിക്കാം ഈ വിജയമെന്ന് ശ്രീലേഖയും കുടുംബവും പറയുന്നുണ്ടായിരുന്നു.