
ഹരിപ്പാട്: ഹരിപ്പാട് നഗരസഭയിലെ 29 അംഗ ഭരണസമിതിയിൽ 14 സീറ്റുകൾ നേടി യു.ഡി.എഫ് വീണ്ടും അധികാരത്തിലേക്ക്. കഴിഞ്ഞ തവണ 22 സീറ്റുകൾ നേടിയ യു.ഡി.എഫ് ഇത്തവണ 14 സീറ്റിൽ ഒതുങ്ങി. കഴിഞ്ഞ തവണ 5 സീറ്റുകളിൽ മാത്രം വിജയിച്ച എൽ.ഡി.എഫ് ഇത്തവണ 10 സീറ്റുകൾ നേടി. അതേ സമയം കഴിഞ്ഞ തവണ ആകെ ഒരു സീറ്റിൽ വിജയിച്ച എൻ.ഡി.എ അഞ്ച് സീറ്റുകൾ നേടി നില മെച്ചപ്പെടുത്തി. ആർക്കും കേവല ഭൂരിപക്ഷമായ 15 സീറ്റ് നേടാൻ കഴിയാത്തതിനാൽ വരും ദിവസങ്ങളിൽ രാഷ്ട്രീയ ചർച്ചകൾ ചൂടേറും. യു.ഡി.എഫിന്റെ 14 സീറ്റിൽ ഒന്നും, എൽ.ഡി.എഫിന്റെ ഒരു സീറ്റും സ്വതന്ത്രരാണ്.