meh

ആലപ്പുഴ: തുടർച്ചയായ ആറാം മത്സരത്തിലും വിജയിച്ച് നഗരസഭാംഗമായ പൂന്തോപ്പ് വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥി ബി.മെഹബൂബ് വീണ്ടും നഗര രാഷ്ട്രീയത്തിലെ 'അദ്ഭുത പ്രതിഭാസ'മായി!

യു.‌‌ഡി.എഫ് സ്ഥാനാർത്ഥിയെ 243 വോട്ടുകൾക്ക് പിന്നിലാക്കിയാണ് മെഹബൂബ് വിജയക്കാടി പാറിച്ചത്.

2018ൽ നഗരസഭാദ്ധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയുണ്ടായ അഭിപ്രായ ഭിന്നതയെത്തുർന്നാണ് മെഹബൂബ് കോൺഗ്രസിൽ നിന്ന് രാജിവച്ചത്. ജില്ലാക്കോടതി വാർഡ് കൗൺസിലർ സ്ഥാനവും ഉപേക്ഷിച്ചു. തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ വാർഡിൽ നിന്ന് 520 വോട്ടിന്റെ ഭൂരിപക്ഷത്തോടെ സ്വതന്ത്രനായി വിജയിച്ചു. 1995ൽ പഴയ ജില്ലാക്കോടതി വാർഡായ ഇപ്പോഴത്തെ അവലൂക്കുന്നിൽ നിന്ന് സ്വതന്ത്രനായാണ് ആദ്യ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആന്ന് പരാജയപ്പെട്ടെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച 2000 മുതൽ 2015 വരെയുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും, സ്വതന്ത്രനായ 2018ലെ ഉപതിരഞ്ഞെടുപ്പിലും മികച്ച വിജയമാണ് നേടിയത്. ജനങ്ങൾക്ക് വേണ്ടി ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് ലഭിച്ച പ്രതിഫലമാണ് തന്റെ വിജയമെന്ന് മെഹബൂബ് പറഞ്ഞു.