ഹരിപ്പാട്: കാർത്തികപ്പള്ളി പഞ്ചായത്തിലെ 13 അംഗ ഭരണസമിതിയിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ല. 5 സീറ്റുകൾ എൽ.ഡി.എഫും നാല് സീറ്റുകൾ ബി.ജെ.പിയും, മൂന്ന് സീറ്റുകൾ യു.ഡി.എഫും നേടി. ഒരു സീറ്റിൽ സ്വതന്ത്രൻ വിജയിച്ചു. കഴിഞ്ഞ തവണ എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾ അഞ്ചുവീതം സീറ്റുകളിലും എൻ.ഡി.എ മൂന്ന് സീറ്റുകളിലും വിജയിച്ചിരുന്നു. നറുക്കെടുപ്പിലൂടെ എൽ.ഡി.എഫ് ഭരണത്തിലായിരുന്നു. കഴിഞ്ഞ തവണ 3 സീറ്റുകൾ നേടിയ എൻ.ഡി.എ ഒരു സീറ്റുകൂടി നേടി ശക്തി തെളിയിച്ചപ്പോൾ യു.ഡി.എഫിന് ഒരു സീറ്റ് നഷ്ടമായി.
1, 6, 7, 8, 13 എന്നീ വാർഡുകൾ എൽ.ഡി.എഫും, 2, 3, 4, 12 എന്നീ വാർഡുകൾ എൻ.ഡി.എയും, 5, 10, 11 വാർഡുകളിൽ യു.ഡി.എഫും വിജയിച്ചു. ഒൻപതാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയാണ് ജയിച്ചത്.
വാർഡ് 1- ബി ദീപക് സിപിഎം 325- ഭൂരിപക്ഷം 50 വാർഡ് 2- വിപിൻ മോഹൻ ബിജെപി 274- ഭൂരിപക്ഷം 42 വാർഡ് 3- എം മിനി ബിജെപി 205- ഭൂരിപക്ഷം 17 വാർഡ് നാല്- സുമ രാജു ബിജെപി 345- ഭൂരിപക്ഷം 145 വാർഡ് 5- ആർ റോഷിൻ കോൺഗ്രസ് 234- ഭൂരിപക്ഷം 6 വാർഡ് 6- വി ഓമന സിപിഎം 308- ഭൂരിപക്ഷം 44 വാർഡ് 7- മറിയാമ്മ സിപിഎം 273- ഭൂരിപക്ഷം 72 വാർഡ് 8- ജിമ്മി വി കൈപ്പള്ളി സിപിഎം 322- ഭൂരിപക്ഷം 99 വാർഡ്-9 - ഗിരിജാ ഭായ് സ്വത. 263 - ഭൂരിപക്ഷം 94. വാർഡ് 10- ബിനു ഷാംജി കോൺഗ്രസ് 308- ഭൂരിപക്ഷം 81. വാർഡ് 11- ജി രഞ്ജിത്ത് കോൺഗ്രസ് 224- ഭൂരിപക്ഷം 34. വാർഡ് 12- സരിത രമണി 371- ഭൂരിപക്ഷം 36. വാർഡ് 13- മാറമ്പിള്ളി സിപിഎം 294- ഭൂരിപക്ഷം 22