മുതുകുളം :15 വാർഡുകൾ ഉള്ള മുതുകുളം ഗ്രാമപഞ്ചായത്തിൽ യു .ഡി .എഫും ,എൽ .ഡി .എഫും 5 വീതം സീറ്റുകൾ നേടി തുല്യ ശക്തികളായി .ബി .ജെ .പി 4 സീറ്റുകൾ നേടി നില മെച്ചപ്പെടുത്തി .കഴിഞ്ഞ തവണ ബി.ജെ .പി ക്ക് ഒരു സീറ്റ് മാത്രമായിരുന്നു .ഒരു വാർഡിൽ സ്വതത്രൻ വിജയിച്ചു .1 ,2 ,6,10,15 വാർഡുകൾ യു .ഡി .എഫ് നേടിയപ്പോൾ ,3,7,8,9,12 വാർഡുകൾ ഇടതുമുന്നണി സ്വന്തമാക്കി .4,5,13,14 വാർഡുകളാണ് ബി.ജെ. പി നേടിയത് .വാർഡ് 11 ഈരയിൽ ലാൽ മാളവ്യ ആണ് സ്വതത്രനാ വിജയിച്ചത് .മുൻ പഞ്ചായത്ത് പ്രഡിഡന്റ് കൂടിയാണ് ലാൽ മാളവ്യ .ബി.ജെ.പിയുടെയോ ,സ്വതന്ത്രന്റെയോ പിന്തുണ ലഭിച്ചെങ്കിലേ ഏതെങ്കിലും മുന്നണിക്ക് പഞ്ചായത്ത് ഭരിക്കാൻ കഴിയുകയുള്ളൂ .