മുതുകുളം :വാശിയേറിയ മത്സരത്തിനൊടുവിൽ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിൽ യു .ഡി .എഫ് ഭരണം പിടിച്ചെടുത്തു .15 വാർഡുകൾ ഉള്ള പഞ്ചായത്തിൽ യു .ഡി .എഫ് 8 സീറ്റും എൽ .ഡി .എഫ് 7 സീറ്റും നേടി .1,2,3,5,8,9,10,12 ,വാർഡുകൾ യു .ഡി .എഫ് സ്വന്തമാക്കിയപ്പോൾ ,4,6,7,11,13,14,15,വാർഡുകൾ ഇടത് മുന്നണിക്ക് ഒപ്പം ചേർന്നു .ശക്തമായ പ്രചാരണം നടത്തിയെങ്കിലും ബി .ജെ .പി .ക്ക് അക്കൗണ്ട് തുറക്കാൻ കഴിഞ്ഞില്ല .കഴിഞ്ഞ തവണ 9 സീറ്റുകൾ നേടിയാണ് ഇടതു മുന്നണി കണ്ടല്ലൂർ ഭരിച്ചത് .