ഹരിപ്പാട്: വ്യക്തമായ ഭൂരിപക്ഷമില്ലാതെ ചെറുതന ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ 13 അംഗ ഭരണസമിതിയിൽ 5 സീറ്റുകൾ യു.ഡി.എഫും, നാല് സീറ്റുകൾ എൽ.ഡി.എഫും, മൂന്ന് സീറ്റുകൾ എൻ.ഡി.എയും വിജയിച്ചു. ഒരു സീറ്റിൽ എൽ.ഡി.എഫ് സ്വതന്ത്രനും വിജയിച്ചു. കഴിഞ്ഞ തവണ 7 സീറ്റുകൾ നേടിയ യു.ഡി.എഫിന്റെ രണ്ട് സീറ്റുകളും 6 സീറ്റുകൾ നേടിയിരുന്ന എൽ.ഡി.എഫിന്റെ രണ്ട് സീറ്റുകളും നഷ്ടമായി. ബി.ജെ.പി മൂന്ന് സീറ്റുകളിൽ വിജയിച്ച് ചരിത്ര നേട്ടം കൈവരിച്ചു. 2, 3, 4, 5, 11 വാർഡുകളിൽ യു.ഡി.എഫും, 6, 7, 8, 13 വാർഡുകളിൽ എൽ.ഡി.എഫും, 9, 10, 12 വാർഡുകൾ ബി.ജെ.പിയുമാണ് വിജയിച്ചത്. ഒന്നാം വാർഡിൽ എൽ.ഡി.എഫ് സ്വതന്ത്രൻ വിജയിച്ചു.
വാർഡ്, വിജയി, കക്ഷി, ലഭിച്ച വോട്ട്, ഭൂരിപക്ഷം എന്ന ക്രമത്തിൽ
1 സ്മിതാ മോൾ വർഗീസ്- എൽ.ഡി.എഫ് സ്വത.- 371-9
2 അരുണിമ രഘുവരൻ- യു.ഡി.എഫ്- 371-47
3ഷാജൻ ജോർജ്ജ്- യു.ഡി.എഫ്- 368-75
4 പത്മജാമധു-യു.ഡി.എഫ്- 295-3
5നിസാർ അഹമ്മദ്- യു.ഡി.എഫ്- 484-110
6 ശോഭന- എൽ.ഡി.എഫ്- 336-82
7മായാദേവി-എൽ.ഡി.എഫ്- 306-120
8അനില-എൽ.ഡി.എഫ്- 344-166
9 മുരളി- ബി.ജെ.പി- 268-5
10 ശ്രീകല സത്യൻ- ബി.ജെ.പി- 292-59
11ജോൺ മാത്യു- യു.ഡി.എഫ്- 424-135
12ശരത്ത് ചന്ദ്രൻ- ബി.ജെ.പി-238-8
13ബിനു ചെല്ലപ്പൻ- എൽ.ഡി.എഫ്- 361-64