അമ്പലപ്പുഴ: പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്തിൽ സി.പി .എം വിമത സ്ഥാനാർത്ഥിക്ക് വിജയം. 18 വർഷമായി പാർട്ടി അംഗവും എട്ടുവർഷം കുടുബശ്രീ ചെയർപേഴ്സണുമായിരുന്ന ജെ.സിന്ധുവാണ് 144 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ ജയിച്ചത്. ഇവിടെ പാർട്ടി പ്രാദേശിക നേതൃത്വം നിർദ്ദേശിച്ച സിന്ധുവിനെ മറികടന്നാണ് മേൽഘടകം സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്.ഇതോടെയാണ് റെബലായി സിന്ധു മൽസര രംഗത്തെത്തിയത്ത്. ഇതുമായി ബന്ധപ്പെട്ടു മുൻ ഗ്രാമപഞ്ചായത്തു പ്രസിഡൻ്റും ബ്രാഞ്ചുസെക്രട്ടറിയുമായ വി.ഡി.സന്തോഷ് കുമാറിനെ പാർട്ടി പുറത്താക്കിയിരുന്നു.