
ആലപ്പുഴ: നഗരസഭയിൽ ശക്തി തെളിയിച്ച് വിമതന്മാരുടെ തേരോട്ടം. യു.ഡി.എഫ് വിമതൻമാർ മത്സരിച്ച സീറ്റുകളിൽ ചെറുതല്ലാത്ത വോട്ടുകളാണ് കവർന്നത്. ചില വാർഡുകളിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വിമതനും പിന്നിലായ അവസ്ഥയുണ്ടായി. മുല്ലയ്ക്കൽ വാർഡിൽ യു.ഡി.എഫ് വിമതൻ ടി.എ.വാഹിദ് 382 വോട്ട് നേടിയപ്പോൾ, ഔദ്യോഗിക സ്ഥാനാർത്ഥി എ.എൻ.പുരം ശിവകുമാറിന് ആകെ ലഭിച്ചത് 194 വോട്ടുകളാണ്. വലിയമരം വാർഡിൽ യു.ഡി.എഫിന്റെ സീനത്ത് നാസർ 509 വോട്ട് നേടിയപ്പോൾ വിമതൻ ഒ.കെ.ഷെഫീക്ക് അക്കൗണ്ടിലാക്കിയത് 491 വോട്ടുകളാണ്. തിരുവമ്പാടിയിലും യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാർത്ഥി എ.ജയകുമാർ 242 വോട്ട് നേടിയപ്പോൾ വിമതൻ കെ.കെ..ധനപാലൻ കവർന്നത് 277 വോട്ടുകളാണ്.