s

ഹരിപ്പാട്: വീയപുരം പ‌ഞ്ചായത്തിലെ 13 അംഗ ഭരണസമിതിയിൽ അഞ്ച് വീതം സീറ്റുകൾ നേടി എൽ.ഡി.എഫും, യു.ഡി.എഫും. ആർക്കും കേവല ഭൂരിപക്ഷം നേടാനാകാത്ത ഇവിടെ എസ്.ഡി.പി.ഐ, ബി.ജെ.പി, സ്വതന്ത്രൻ എന്നിവർ ഒരോ സീറ്റുകളിൽ വിജയിച്ചു. കഴിഞ്ഞ തവണ എട്ട് സീറ്റുകളിൽ വിജയിച്ച എൽ.ഡി.എഫ് അഞ്ച് സീറ്റിൽ ഒതുങ്ങി. നാല് സീറ്റായിരുന്ന യു.ഡി.എഫ് ഒരു സീറ്റ് കൂടി നേടിയാണ് നില മെച്ചപ്പെടുത്തിയത്. 5, 7, 9, 10, 11 വാർഡുകളിൽ എൽ.ഡി.എഫും, 3, 4, 6, 8, 12 വാർഡുകളിൽ യു.ഡി.എഫും, 13ാം വാർഡിൽ എൻ.ഡി.എ യും, ഒന്നാം വാർഡിൽ എസ്.ഡി.പി.ഐയും, രണ്ടാം വാർഡിൽ സ്വതന്ത്രനുമാണ് വിജയിച്ചത്.

വാർഡ് , പേര് , കക്ഷി, ലഭിച്ച വോട്ട് , ഭൂരിപക്ഷം എന്ന ക്രമത്തിൽ 1- പ്രീത ബിനീഷ്-എസ് ഡി പി ഐ-188- 24 2- പി എ ഷാനവാസ്- സ്വത- 355-174. 3-രഞ്ജിനി ചന്ദ്രൻ- കോൺഗ്രസ്- 346-201. 4- ജോസഫ് എബ്രഹാം- കോൺഗ്രസ്- 249-42 5- ജിത്തു കുര്യൻ- സിപിഎം- 255- 62 6- ജയകൃഷ്ണൻ- കോൺഗ്രസ് - 387- 81 7- ശ്യാമള- സിപിഎം- 365- 125 8-മായാദേവി- കോൺഗ്രസ്- 218- 29 9- ഡി.സുമതി- സിപിഎം- 205- 44 10- ഷീജ സുരേന്ദ്രൻ- സിപിഎം-387- 49 11- ലത്തീഫ്- സിപിഎം-332- 98 12- ലില്ലി വർഗീസ്- കോൺഗ്രസ്- 170- 43 13-രാജേഷ്- ബിജെപി- 252- 32