ambala

അമ്പലപ്പുഴ: ഒരേ വാർഡിൽ നിന്ന് തുടർച്ചയായി നാലാം തവണയും വിജയിച്ച ലേഖാമോളാണ് അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ താരം. പതിനൊന്നാം വാർഡിൽ നിന്നാണ് ലേഖാമോൾ ചരിത്ര വിജയം നേടിയത്.

2005ൽ ഡി.ഐ.സി സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിച്ച ലേഖാമോൾ 2010ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിട്ടാണ് വിജയിച്ചത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതയായി മത്സരിച്ചമപ്പോൾ ലഭിച്ചത് 267 വോട്ടിന്റെ ഭൂരിപക്ഷം.ഇത്തണയും ഇതേ വാർഡിൽ നിന്ന് ഇടത് വലത് സ്ഥാനാർത്ഥികളുമായി ഏറ്റുമുട്ടി 47 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ലേഖാമോൾ വിജയം ആവർത്തിച്ചത്.