ambala

അമ്പലപ്പുഴ: ജില്ലാ പഞ്ചായത്ത് അമ്പലപ്പുഴ ഡിവിഷനിൽ നിന്നു മത്സരിച്ച പി.അഞ്ജു കന്നിയങ്കം അവിസ്മരണീയമാക്കി.

ജില്ലാ പഞ്ചായത്ത് രൂപീകരണത്തിനു ശേഷം 2000ൽ എൽ.ഡി.എഫിലെ കെ. മഹേശ്വരിയമ്മയാണ് ആദ്യമായി ഈ ഡിവിഷനിൽ നിന്നു വിജയിക്കുന്നത്. തുടർന്ന് 2005ൽ എൽ.ഡി.എഫിലെ പ്രൊഫ. ഗോപിനാഥപിള്ള ഡിവിഷൻ നിലനിറുത്തി. എന്നാൽ 2010ൽ യു.ഡി.എഫിലെ ബിന്ദു ബൈജു സീറ്റ് പിടിച്ചെടുത്തു. കഴിഞ്ഞ തവണ ഇവിടെ യു.ഡി.എഫിലെ എ.ആർ.കണ്ണൻ 3316 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇത്തവണ മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബിന്ദു ബൈജുവിനെയാണ് യു.ഡി.എഫ് രംഗത്തിറക്കിയത്.

ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന 22 കാരിയായ അഞ്ജു ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി കൂടിയാണ്. പുന്നപ്ര വയലാർ സമരസേനാനി പി.കെ. രാജപ്പന്റെ കൊച്ചുമകളായ അഞ്ജു എ.ഐ.എസ്.എഫ് സംസ്ഥാന കൗൺസിലംഗമാണ്.