ആലപ്പുഴ: ജില്ലാ പഞ്ചായത്തിൽ ഏറ്റവും വലിയ ഭൂരിപക്ഷം കിട്ടിയത് ആര്യാട് ഡിവിഷനിൽ മത്സരിച്ച എൽ.ഡി.എഫ് സ്ഥാനാർത്ഥി ആർ.റിയാസിന്. 13,309 വോട്ടുകളുടെ ഭൂരിപക്ഷം. ആകെ ലഭിച്ചത് 29,018 വോട്ടുകൾ. എന്നാൽ ഇന്നലെ വൈകിട്ട് എട്ടു മണിവരെ ലഭിച്ച കണക്കുകൾ പ്രകാരം ഏറ്റവും ചെറിയ ഭൂരിപക്ഷം ചമ്പക്കുളം ഡിവിഷനിലെ ബിനു ഐസക്ക് രാജുവിനാണ്; 286. ആകെ ലഭിച്ച വോട്ടുകൾ 20,341.