അരൂർ: അരൂർ പഞ്ചായത്തിൽ 22 അംഗ ഭരണസമിതിയിൽ എൽ.ഡി.എഫ് 12 സീറ്റുകൾ നേടി ഭരണം നിലനിറുത്തി. കഴിഞ്ഞ തവണ 11 സീറ്റുകളിൽ വിജയിച്ച യു.ഡി.എഫിന് 9 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. പഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായി എൻ.ഡി.എ. ഒരു സീറ്റ് നേടി അക്കൗണ്ട് തുറന്നു. 21-ാം വാർഡിലെ ബി.ജെ.പി.സ്ഥാനാർത്ഥി ഇ.പി. സന്ധ്യ മോൾ ( സന്ധ്യ ശ്രീജൻ) ആണ് വിജയിച്ചത്. കഴിഞ്ഞ തവണ 11 വീതം സീറ്റുകളാണ് എൽ.ഡി.എഫ്, യു ഡി എഫ് മുന്നണികൾ നേടിയിരുന്നത്. തുടർന്ന് പ്രസിഡൻ്റ് സ്ഥാനത്തേക്ക് ടോസ് ഇട്ടപ്പോൾ എൽ.ഡി.എഫ്.ഭരണത്തിലേറി. എഴുപുന്ന പഞ്ചായത്തിൽ എൽ.ഡി.എഫ് 10 സീറ്റുകൾ നേടി യു. ഡി.എഫിൽ നിന്നും ഭരണം തിരിച്ചുപിടിച്ചു. യു.ഡി.എഫ് 3 സീറ്റിലൊതുങ്ങി. എൻ.ഡി.എ 2 സീറ്റുകൾ നേടി. എൽ.ഡി.എഫ് റിബലായ ഒരു സ്വതന്ത്രനും വിജയിച്ചു. ആകെ 16 സീറ്റുകളുള്ള പഞ്ചായത്തിൽ എൽ.ഡി.എഫ് അട്ടിമറി വിജയമാണ് നേടിയത്.കഴിഞ്ഞ തവണത്തെ കക്ഷി നില: യു.ഡി.എഫ് - 8,എൽ.ഡി.എഫ്.- 4, ബി.ജെ.പി.- 2, സ്വതന്ത്രർ - 2.