ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ തൃക്കുന്നപ്പുഴ കിഴക്കേക്കര തെക്ക് ശാഖയിലെ ശ്രീനാരായണഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയും ഗുരുക്ഷേത്ര സമർപ്പണവും ഇന്ന് മുതൽ 17 വരെ നടക്കും. 17ന് പ്രതിഷ്ഠാചാര്യൻ സച്ചിദാനന്ദ സ്വാമിയെളെ പൂർണ്ണകുംഭം നൽകി സ്വീകരിക്കും. രാവിലെ 10.30ന് സച്ചിദാനന്ദ സ്വാമി പഞ്ചലോഹവിഗ്രഹ പ്രതിഷ്ഠ നിർവ്വഹിക്കും. ഉച്ചയ്ക്ക് 12ന് നടക്കുന്ന സമർപ്പണ സമ്മേളനം യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി എൻ.അശോകൻ മുഖ്യപ്രഭാഷണം നടത്തും. ശാഖ പ്രസിഡന്റ് ശിവാനന്ദൻ.എൻ അദ്ധ്യക്ഷനാകും. ഹോമങ്ങൾ, പൂജകൾ, പൊതുസമ്മേളനം, മഹാപ്രസാദം എന്നിവ നടക്കും.