harikrishnan

പൂച്ചാക്കൽ: ബി.ജെ.പി.അരൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് പള്ളിപ്പുറം പതിനൊന്നാം വാർഡ് കാശി മOത്തിൽ തിരുനല്ലൂർ ബൈജുവിൻ്റെ വീടിനു നേരെ അക്രമണം നടത്തിയെന്നാരോപിച്ച് ചേർത്തല പൊലീസിൽ പരാതി നൽകി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആഹ്ളാദ പ്രകടനം നടത്തിയവരാണ് അക്രമം നടത്തിയതെന്ന് ബൈജു പറഞ്ഞു. പാർട്ടി പ്രവർത്തകനായ ഹരികൃഷ്ണനെ ക്രൂരമായി മർദ്ദിക്കുന്നത് കണ്ട് ഓടിയെത്തിയ ബൈജുവിൻ്റെ ഭാര്യയെ നിലത്തേക്ക് തള്ളിയിട്ടെന്നും പരാതിയിൽ പറയുന്നു. ചേർത്തല പൊലീസ് അന്വേഷണം ആരംഭിച്ചു.