തുറവൂർ: 14 സീറ്റിൽ 11 ഉം നേടി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ഭരണം എൽ.ഡി.എഫ് നിലനിർത്തി. അരൂർ ഈസ്റ്റ്, എരമല്ലൂർ, എഴുപുന്ന എന്നീ 3 ഡിവിഷനുകളാണ് യു.ഡി.എഫിന് ലഭിച്ചത്. കഴിഞ്ഞ പ്രാവശ്യം 9 സീറ്റാണ് എൽ.ഡി.എഫിനുണ്ടായിരുന്നത്. ഇത്തവണ കോൺഗ്രസിൽ നിന്ന് 2 സീറ്റു കൂടി പിടിച്ചെടുത്തു എൽ.ഡി.എഫ് 11സീറ്റിലേക്കു ഉയർന്നു. വിജയിച്ചവർ:അരൂർ വെസ്റ്റ് -വിജയകുമാരി, അരൂർ ഈസ്റ്റ് - മേരി ദാസൻ, എരമല്ലൂർ എൻ.കെ.രാജീവൻ,ചമ്മനാട് --ആർ ജീവൻ, കുത്തിയതോട് - ലത ശശിധരൻ,നാലുകുളങ്ങര--ഗീത ഷാജി,തുറവൂർ --എ യു അനീഷ്, പട്ടണക്കാട് - വി.കെ. സാബു, വയലാർ - എസ്.സി. ബാബു, കളവം കോടം -അർച്ചന ഷൈൻ വെട്ടയ്ക്കൽ -ജയ പ്രതാപൻ മനക്കോടം -മേരി ടെൻഷ്യ ചങ്ങരം - എൻ.സജി,എഴുപുന്ന - പി.പി. അനിൽകുമാർ.