തുറവൂർ: കോടംതുരുത്ത് പഞ്ചായത്തിലെ 15 സീറ്റിൽ എൻ.ഡി.എ 7 സീറ്റ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു. 2 ൽ നിന്ന് 7 ആയി സീറ്റ് വർദ്ധിപ്പിച്ചാണ് എൻ.ഡി.എ തകർപ്പൻ വിജയം കൊയ്തത്.കഴിഞ്ഞ തവണ ഭരിച്ച യു.ഡി.എഫ് 5 സീറ്റിലൊതുങ്ങി. എൽ.ഡി.എഫ് 3 സീറ്റിൽ വിജയിച്ചു. കുത്തിയതോട് പഞ്ചായത്തിലെ 16 സീറ്റിൽ എൽ.ഡി.എഫ് 8 സീറ്റ് നേടി. യു.ഡി.എഫ് 5 ഉം എൻ.ഡി.എ.3ഉം സീറ്റുകളിൽ വിജയിച്ചു. തുറവൂർ പഞ്ചായത്തിലെ 18 സീറ്റിൽ യു.ഡി.എഫ് 9 സീറ്റിൽ വിജയിച്ചു . . കഴിഞ്ഞ തവണ ഭരിച്ച എൽ.ഡി.എഫിന് 7 സീറ്റ് മാത്രമാണ് ലഭിച്ചത്. തുറവുർ പഞ്ചായത്തിൽ ആദ്യമായി ഒരു ബി.ജെ.പി സ്ഥാനാർത്ഥി വിജയിച്ചു.പത്താം വാർഡിലാണ് ബി.ജെ.പി. വിജയിച്ചത്. ഒരു സ്വതന്ത്രനും വിജയിച്ചു. പട്ടണക്കാട് പഞ്ചായത്തിൽ 19 സീറ്റിൽ 12 സീറ്റ് നേടി യു.ഡി.എഫ് എൽ.ഡി.എഫിൽ നിന്നും ഭരണം പിടിച്ചെടുത്തു.എൽ'ഡി.എഫ് 6 സീറ്റിലാണ് വിജയിച്ചത്.എൻ .ഡി എ.ഒരു സീറ്റ് നേടി.