ഹരിപ്പാട്: ഹരിപ്പാട് നിയോജക മണ്ഡലത്തിലെ കരുവാറ്റ, കാർത്തികപ്പള്ളി, ചെറുതന, വീയപുരം പഞ്ചായത്തുകളിൽ 'അവിശ്വാസ' പ്രമേയങ്ങൾ കൊഴുക്കാൻ സാദ്ധ്യത. ഇടതു, വലതു മുന്നണികൾക്ക് ബലം പിടിക്കാൻ കഴിയാത്ത വിധം എൻ.ഡി.എ സാന്നിദ്ധ്യമായതോടെ സ്വസ്ഥതയുള്ള ഭരണം ഇവിടങ്ങളിൽ പ്രതീക്ഷിക്കേണ്ടതില്ല.

കരുവാറ്റയിൽ എൽ.ഡി.എഫ്-7, യു.ഡി.എഫ്- 6, എൻ.ഡി.എ- 2 എന്നിങ്ങനെയാണ് കക്ഷിനില. കാർത്തികപ്പള്ളിയിൽ എൽ.ഡി.എഫ് 5 സീറ്റിൽ വിജയിച്ചപ്പോൾ നാലു സീറ്റിൽ വിജയിച്ച് എൻ.ഡി.എ രണ്ടാമതെത്തി. യു.ഡി.എഫിന് മൂന്നും സ്വതന്ത്രന് ഒരു സീറ്റും. ചെറുതനയിൽ യു.ഡി.എഫ്-5, എൽ.ഡി.എഫ്-4, ബി.ജെ.പി-3, സ്വതന്ത്രൻ ഒന്ന്, വീയപുരത്ത് എൽ.ഡി.എഫും യു.ഡി.എഫും അഞ്ചു വീതം, എസ്.ഡി.പി.ഐ, ബി.ജെ.പി, സ്വതന്ത്രൻ എന്നിവർ ഒന്നുവീതവുമാണ് ജയിച്ചത്. ഭരണത്തിനായി ഇടതു, വലതു മുന്നണികളെ പിന്തുണയ്ക്കേണ്ടെന്നാണ് ബി.ജെ.പി നിലപാട്. അതുകൊണ്ടുതന്നെ ചെറുതനയിലും വീയപുരത്തും സ്വതന്ത്രൻ നിർണായകമാവും.

കരുവാറ്റ പ‌ഞ്ചായത്തിൽ കഴിഞ്ഞ തവണ 5 സീറ്റുകൾ മാത്രം നേടിയ എൽ.ഡി.എഫ് ‌യു.ഡി.എഫിന്റെ രണ്ട് സീറ്റുകൾ പിടിച്ചെടുത്താണ് ശക്തി തെളിയിച്ചത്. കഴിഞ്ഞ തവണ 10 സീറ്റുകളിൽ വിജയിച്ച യു.ഡി.എഫിന് ഇക്കുറി 6 സീറ്റുകൾ മാത്രമാണ് ലഭിച്ചത്. എൻ.ഡി.എ രണ്ട് സീറ്റുകളിൽ വിജയിച്ചു. ഹരിപ്പാട് ബ്ളോക്ക് പഞ്ചായത്ത് മുൻ അംഗം എസ്. സുരേഷ് പ്രസിഡന്റാവാനാണ് സാദ്ധ്യത.

 കരുവാറ്റ പഞ്ചായത്ത്: വാർഡ്, വിജയി, കക്ഷി, വോട്ട്, ഭൂരിപക്ഷം എന്ന ക്രമത്തിൽ

1. ബേബി നീതു- യു.ഡി.എഫ്- 442-82

2. മോഹൻ കുമാർ- എൽ.ഡി.എഫ്- 415-37

3. സുനിൽ കുമാർ- യു.ഡി.എഫ്- 540-136

4. സുസ്മിത- യു.ഡി.എഫ്- 395-65

5. ഷാജി കരുവാറ്റ- എൻ.ഡി.എ - 530-207

6. ബിജു.പി.ബി- എൻ.ഡി.എ- 273- 86

7. ശ്രീലേഖ മനു- യു.ഡി.എഫ്- 550-185

8. സുനിൽ കുമാർ.എസ്- എൽ.ഡി.എഫ്- 361-25

9. ഷീബ ഓമനക്കുട്ടൻ- എൽ.ഡി.എഫ്- 356-40

10. നാഥൻ വി.കെ- യു.ഡി.എഫ്- 396-61

11. കെ.ആർ പുഷ്പ- യു.ഡി.എഫ്- 490-212

12. അനിത.എസ്- എൽ.ഡി.എഫ്- 426-97

13. ടി.പൊന്നമ്മ- എൽ.ഡി.എഫ്- 558-308

14. എസ്.സുരേഷ്- എൽ.ഡി.എഫ്- 655-300

15. അനി ദത്തൻ- എൽ.ഡി.എഫ്- 465-208