കായംകുളം : കായംകുളം നഗരസഭയിലും സമീപ പഞ്ചായത്തുകളിലുമായി നിരവധി അംഗങ്ങൾ ശ്രീനാരായണ ഗുരുദേവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.
കായംകുളം നഗരസഭ 32 ാം വാർഡിലെ എൻ.ഡി.എ അംഗം ഡി. അശ്വനീദേവ് ശ്രീനാരായണ ഗുരുദേവ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
ദേവികുളങ്ങര ഗ്രാമ പഞ്ചായത്തിൽ പ്രസാദ് ,അർ.രാജേഷ് , ലീനാ രാജു എന്നിവരും കൃഷ്ണപുരം ഗ്രാമപഞ്ചായത്തിൽ ശ്രീലത ശശി , ശരത്ത് പാട്ടത്തിൽ, മഠത്തിൽ ബിജു ,ശ്രീലതഎന്നിവരും കണ്ടല്ലൂർ ഗ്രാമ പഞ്ചായത്തിൽ കോലത്ത് ബാബുവും ശ്രീനാരായണ ഗുരുദേവന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. ഇവരെല്ലാം മൂന്ന് മുന്നണികളിൽ പെട്ടവരാണ്.
ശ്രീനാരായണ ഗുരുദേവ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തവരെ എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ അഭിനന്ദിച്ചു. ഇവർക്ക് പ്രത്യേക സ്വീകരണം നൽകുമെന്ന് യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ പറഞ്ഞു.