ആലപ്പുഴ: കെ.എസ്.ഇ.ബി പെൻഷനേഴ്സ് അസോസിയേഷൻ ആലപ്പുഴ ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെൻഷൻ ദിനം ആചരിച്ചു. കേന്ദ്രകമ്മിറ്റിയംഗം എം.ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് വി.കെ.കുമാരപിള്ള അദ്ധ്യക്ഷനായിരുന്നു. പയസ് നെറ്റോ, ഇ.എൻ.തോമസ്, ആർ.രാധാകൃഷ്ണൻ നായർ, ആർ.മനോഹരൻ, എച്ച്.മുഹമ്മദ് താഹിർ എന്നിവർ സംസാരിച്ചു.