മാരാരിക്കുളം: മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് 7-ാം വാർഡിൽ 45 വർഷമായി തരിശായി കിടന്ന മാങ്കരി പാടത്ത് കൃഷിഭവന്റെയും മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ നെൽകൃഷി പുന:രാരംഭിച്ചു. ആലപ്പുഴ പ്രിൻസിപ്പൽ കൃഷി ഓഫീസർ ലതമേരി ജോർജ്ജ് വിത്ത് വിതച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. കൃഷി ഓഫീസർ പി.സമീറ, കൃഷി അസിസ്റ്റന്റ് കെ.എസ്.സ്വപ്ന, എം.എസ്. സന്തോഷ്, ദീപ സുരേഷ്, ഉണ്ണിക്കൃഷ്ണൻ പേഴാവള്ളി, രത്നരാജ് രത്നഭവനം,എം.ശ്യാംമോഹൻ,വിദ്യാധരപ്പണിക്കർ ഇടശേരിമഠം എന്നിവർ പങ്കെടുത്തു.