കായംകുളം: കൃഷ്ണപുരം ഗ്രാമ പഞ്ചായത്തിലെ ദേശത്തിനകം ഒന്നാം വാർഡിലെ ബി.ജെ.പി സ്ഥാനാർത്ഥി മഠത്തിൽ ബിജുവിൻറ്റെ വിജയത്തിന് തിളക്കമേറെ. ദീർഘകാലം പഞ്ചായത്ത് പ്രസിഡൻറ്റും കെ.പി.സി.സി സെക്രട്ടറിയുമായ എൻ.രവിയെയും സി.പി.എം സിറ്റിംഗ് മെമ്പർ ശ്രീദേവിയേയും തോൽപ്പിച്ചാണ് കന്നിമത്സരത്തിൽ ബിജു തിളക്കമാർന്ന വിജയം നേടിയത്.
തുടർച്ചയായ 22 വർഷം ഈ വാർഡിനെ പ്രതിനിധീകരിക്കുകയും പഞ്ചായത്ത് പ്രസിഡൻറ്റ് സ്ഥാനം നേടുകയും ചെയ്ത കെ.പി.സി.സി സെക്രാറിയുടെ പരാജയം കോൺഗ്രസിന് കടുത്ത നാണക്കേടായി. മഠത്തിൽ ബിജുവിന് 479 വോട്ടും രവിക്ക് 458 വോട്ടും ശ്രീദേവിക്ക് 449 വോട്ടുമാണ് ലഭിച്ചത്. യു.ഡി.എഫ് 7,എൽ.ഡി.എഫ് 6 ബി.ജെ.പി 4 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില.
ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗവും എസ്. എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് അംഗവും കായംകുളം നിയോജക മണ്ഡലം മുൻ പ്രസിഡൻറ്റുമാണ് മഠത്തിൽ ബിജു.