ആലപ്പുഴ: പോളിംഗ് ബൂത്തിൽ പതിക്കുന്ന സ്ഥാനാർത്ഥി പട്ടികയിൽ മുല്ലയ്ക്കൽ വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ പേരിന് നേർക്ക് സ്വതന്ത്രൻ എന്നാണ് രേഖപ്പെടുത്തിയിരുന്നതെന്നും, പരമ്പരാഗതമായി ലഭിക്കേണ്ടിയിരുന്ന വോട്ടുകൾ ചോർന്നു പോകാൻ ഇതു കാരണമായെന്നും ആക്ഷപമുന്നയിച്ച് യു.ഡി.എഫ് തിരഞ്ഞെടുപ്പ് ഏജന്റ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർക്ക് പരാതി നൽകി. വോട്ടർമാർക്കിടയിൽ തെറ്റിദ്ധാരണ പകരാൻ ഈ നടപടി കാരണമായതിനാൽ വാർഡിൽ റീപോളിംഗ് നടത്തണമെന്നാണ് ആവശ്യം. അതേസമയം വാർഡിൽ മത്സരിച്ച വിമതനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനോ, സ്ഥാനാർത്ഥിത്വം പിൻവലിപ്പിക്കാനോ ശ്രമിക്കാതിരുന്ന ജില്ലാ കോൺഗ്രസ് നേതൃത്വം, ഔദ്യോഗിക സ്ഥാനാർത്ഥിയായ തന്നെ കാലുവാരിയതായി എ.എൻ‌ പുരം ശിവകുമാർ ആരോപിച്ചു.