മുതുകുളം: എൽ.ഡി.എഫ് പിടിച്ചെടുത്ത ആറാട്ടുപുഴയിൽ എൻ. സജീവൻ പ്രസിഡന്റാകാൻ സാദ്ധ്യത. ഏഴാം വാർഡിൽ നിന്ന് 143 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച സജീവൻ സി.പി.എം ജില്ലാ കമ്മിറ്റി അംഗമാണ്.1985ൽ ഗ്രാമ പഞ്ചായത്ത് അംഗമായിരുന്നു.1989 ൽ ജില്ലാ കൗൺസിലിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.നിലവിൽ മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രഡിഡന്റും തീരദേശ വികസന കോർപ്പറേഷൻ ഡയറക്ടർ ബോർഡ് മെമ്പറുമാണ്.