pramod
പ്രമോദ്

പൂച്ചാക്കൽ: മത്സരിച്ച നാല് തദ്ദേശ തിരഞ്ഞെടുപ്പുകളിലും മികച്ച വിജയം കൈവരിച്ച പി.എം.പ്രമോദ് ശ്രദ്ധേയനായി. ഇത്തവണ തളിയാപറമ്പ് ബ്ലോക്ക് ഡിവിഷനിലെ ജനറൽ സീറ്റിൽ നിന്നാണ് വിജയം.

ഇതിനകം ഗ്രാമപഞ്ചായത്തിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കും ജില്ലാ പഞ്ചായത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 2000ൽ ബ്ലോക്ക് പഞ്ചായത്തിലേക്കായിരുന്നു കന്നിയങ്കം. 2005ൽ ഗ്രാമപഞ്ചായത്തിലേക്കുള്ള മത്സരത്തിൽ 625 വോട്ട് ഭൂരിപക്ഷത്തിൽ ചരിത്ര വിജയം നേടി. അക്കുറി പഞ്ചായത്ത് പ്രസിഡൻ്റായി. 2015ൽ ജില്ലാ പഞ്ചായത്തിലേക്ക് മികച്ച വിജയം.

ഡി.വൈ.എഫ്.ഐ മേഖല ഭാരവാഹി, ഏരിയ സെക്രട്ടറി, ജില്ലാ വൈസ് പ്രസിഡൻ്റ്, ട്രഷറർ, സംസ്ഥാന സമിതി അംഗം തുടങ്ങിയ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. നിലവിൽ ചേർത്തല എക്സ് റേ ലോക്കൽ കമ്മിറ്റി സെക്രട്ടറി, ഏരിയ സെൻറർ മെമ്പർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. മികച്ച സംഘാടകനായ പ്രമോദ്, പുല്ലാറ്റുവെളിയിലെ സാംസ്കാരിക സമിതിയുടേയും ആരോസ് ഫുട്ബാൾ ക്ലബ്ബിൻ്റേയും പ്രസിഡൻ്റാണ്.

പുല്ലാറ്റ് പരേതനായ മാധവൻ്റേയും പങ്കജാക്ഷിയുടേയും മകൻ. സുനമ്മയാണ് ഭാര്യ. ഫിദലും അലീനയുമാണ് മക്കൾ.