ആലപ്പുഴ: സപ്ലൈകോ ക്രിസ്മസ് ജില്ലാ ഫെയർ-2020 ആലപ്പുഴ ജില്ലാ കോടതി പാലത്തിന് പടിഞ്ഞാറുവശം പുന്നപ്ര വയലാർ സ്മാരക ഹാളിൽ ഇന്ന് ആരംഭിക്കും. ഉദ്ഘാടനം വൈകിട്ട് 4ന് മന്ത്രി പി.തിലോത്തമൻ നിർവഹിക്കും. അഡ്വ. എ.എം.ആരിഫ് എം.പി ആദ്യവില്പന നിർവഹിക്കും. 24 വരെ ക്രിസ്മസ് ഫെയർ തുടരും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വില്പന.