തുറവൂർ: തുറവൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ ബി.ജെ.പി സ്ഥാനാർത്ഥി അജിതാ ബാബുവിന്റെ വീടിന് നേരെ ആക്രമണം. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ദിവസം രാത്രി 11 ഓടെയായിരുന്നു ഒരു സംഘം ആളുകൾ വീട് ആക്രമിച്ചതെന്ന് അജിതാ ബാബു പറഞ്ഞു. ജനാല ചില്ലുകളും മറ്റും തകർന്നു. കുത്തിയതോട് പൊലീസിൽ പരാതി നൽകി. സി.പി.എം.പ്രവർത്തകരാണ് വീടാക്രമണത്തിന്‌ പിന്നിലെന്ന് ബി.ജെ.പി തുറവൂർ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു.