ആലപ്പുഴ: ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ സ്ഥാനത്തേക്ക് ഇരവുകാട് നിന്ന് തിരഞ്ഞെടുക്കപ്പെട്ട സി.പി.എമ്മിലെ ഇന്ദു വിനോദിന് (സൗമ്യ രാജ്) സാദ്ധ്യത. അടുത്ത ദിവസം നടക്കുന്ന സി.പി.എം ചർച്ചയ്ക്കു ശേഷമുള്ള എൽ.ഡി.എഫ് യോഗത്തിലായിരിക്കും അന്തിമ തീരുമാനം.

ശക്തമായ ത്രികോണ മത്സരത്തിൽ 81 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇന്ദു വിജയിച്ചത്. 2015ൽ ഇരവുകാട് വാർഡിൽ നിന്ന് ബി.ജെ.പിയിലെ സെൽമി അപർണ്ണയെ 324 വോട്ടിന് പരാജയപ്പെടുത്തിയാണ് ആദ്യ വിജയം നേടിയത്. ജനാധിപത്യ മഹിളാ അസോസിയേഷൻ ആലപ്പുഴ ഏരിയ കമ്മിറ്റി അംഗം, കർഷക സംഘം ഏരിയ കമ്മിറ്റി അംഗം, കുഞ്ചൻ സ്മാരക സമിതി എക്സിക്യുട്ടീവ് അംഗം, എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ വനിതാസംഘം പ്രസിഡന്റ്, ഇരവുകാട് ടെമ്പിൾ ഒഫ് ഇംഗ്ളീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ, സ്നേഹദീപം വയോജന ട്രസ്റ്റിന്റെ രക്ഷാധികാരി, തളിർ ജൈവ കർഷക കൂട്ടായ്മ രക്ഷാധികാരി, ബാലസംഘം കുതിരപ്പന്തി മേഖലാ കൺവീനർ എന്നീ സ്ഥാനങ്ങൾ വഹിക്കുന്നു.